കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികൾക്കായി ലയണ്‍സ് ക്ലബ് 318 സിയുടെ ആഭിമുഖ്യത്തിൽ 2018 ജനുവരി 14ന് സംഘടിപ്പിക്കുന്ന സ്പോർട്സ് മേള ലയണത്തലോണ്‍ 2018ന്റെ ലോഗോ പ്രകാശനം ചെയ്തു. കൂത്താട്ടുകുളം പാലക്കുഴ ഗവ. മോഡൽ സ്കൂളിലാണു മേള സംഘടിപ്പിക്കുന്നത്. ലോഗോയുടെ പ്രകാശനം നടൻ ബിജു മേനോൻ നിർവഹിച്ചു.
കൂത്താട്ടുകുളം ലയണ്‍സ് ക്ലബ് സംഘാടകത്വം വഹിക്കുന്ന മേളയിൽ 75 ഇനങ്ങളിലായി പരിമിത ചലനശേഷിയുള്ളവർ, ശ്രവ്യ-സംസാര വൈകല്യമുള്ളവർ എന്നിങ്ങനെ നാലു വിഭാഗങ്ങളിൽനിന്നായി നാലു ജില്ലകളിൽനിന്നു 1,500ഓളം കുട്ടികൾ പങ്കെടുക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ ഗവർണർ ഏബ്രഹാം ജോണ്‍, കാബിനറ്റ് സെക്രട്ടറി വി.എസ്. ജയേഷ്, ജനറൽ കണ്‍വീനർ രാജൻ എൻ. നന്പൂതിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ 9446514555 എന്ന നന്പറിൽ ബന്ധപ്പെടുക.
ലോഗോ പ്രകാശനം ചെയ്തു
12:33 AM Dec 16, 2017 | Deepika.com