കൊച്ചി: ഔദ്യോഗിക ഭാഷ ഫലപ്രദമായി അവതരിപ്പച്ചതിനു 2016-17 വർഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്ഭാഷ ഷീൽഡ് അവാർഡ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം റീജണ്‍ കരസ്ഥമാക്കി.
ബാങ്കിംഗ് മേഖലയിൽ നിന്ന് സൗത്ത്- വെസ്റ്റ് റീജണിലെ ഏറ്റവും മികച്ച ബാങ്കായിട്ടാണ് യൂണിയൻ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിശാഖപട്ടണത്ത് സമാപിച്ച റീജണൽ ഔദ്യോഗിക ഭാഷ കോണ്‍ഫറൻസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിൽ നിന്ന് ഡിജിഎം പി.എസ്. രാജൻ അവാർഡ് ഏറ്റുവാങ്ങി.
രാജ്ഭാഷ ഷീൽഡ് അവാർഡ് യൂണിയൻ ബാങ്കിന്
12:24 AM Dec 16, 2017 | Deepika.com