കൊച്ചിയിൽ 30 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
12:24 AM Dec 16, 2017 | Deepika.com
കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പരിശോധനയിൽ നാലു യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്. വ്യാഴാഴ്ച രണ്ട് യാത്രക്കാരിൽനിന്നാണ് 18.36 ലക്ഷ ത്തിന്റെ സ്വർണം പിടികൂടിയത്.