ദീപികയിലെ വിവാഹജൂബിലി വാർത്ത; മറുപടിക്കുറിപ്പുമായി എലിസബത്ത് രാജ്ഞി

02:38 AM Dec 15, 2017 | Deepika.com
കൊ​​ല്ലം: ദീ​പി​ക​യി​ൽ വ​ന്ന എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ വി​വാ​ഹ​ജൂ​ബി​ലി വാ​ർ​ത്ത ചേ​ർ​ത്ത് ല​ണ്ടനി​ലേ​ക്ക് ആ​ശം​സാ ക​ത്ത് അ​യ​യ്ക്കു​ന്പോ​ൾ സി​സ്റ്റ​ർ ടെ​സി മേ​രി ഒ​രി​ക്ക​ലും മ​റു​പ​ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ കൈ​യൊ​പ്പു​ള്ള മ​റു​പ​ടിക്ക​ത്തു കൈ​യി​ൽ കി​ട്ടി​യ​തി​ന്‍റെ വി​സ്മ​യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും സി​സ്റ്റ​ർ.

മ​​റു​​പ​​ടി​​ക്ക​​ത്തും രാ​​ജ്ഞി​​യും ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​നും ചേ​​ർ​​ന്നു​​ള്ള ഫോ​​ട്ടോ ആ​​ലേ​​ഖ​​നം ചെ​​യ്ത കാ​​ർ​​ഡു​​മാ​​ണ് സി​​സ്റ്റ​​റി​നു ല​ഭി​ച്ച​ത്. കൊ​​ല്ലം പ​​ട്ട​​ത്താ​​നം വി​​മ​​ല​​ഹൃ​​ദ​​യ എ​​ച്ച്എ​​സ്എ​​സി​​ന് സ​​മീ​​പ​​ത്തെ വി.​​എ​​ച്ച് കോ​​ൺ​​വ​​ന്‍റ് സ്റ്റ​​ഡി ഹൗ​​സി​ൽ അധ്യാപിക യാണു സി​​സ്റ്റ​​ർ ടെ​​സി മേ​​രി.

ന​​വം​​ബ​​ർ 20നാ​ണ് ​ദീ​​പി​​ക​​യി​​ൽ ‘വി​​വാ​​ഹ​​ത്തി​​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യി​​ൽ എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി​​യും ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​നും’ എ​​ന്ന വാ​​ർ​​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​രു​വ​രും 70 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നു വാ​യി​ച്ച​റി​ഞ്ഞ​പ്പോ​ൾ യൂ​റോ​പ്പി​ലെ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു ബോ​ധ്യ​മു​ള്ള സി​സ്റ്റ​ർ ടെ​സി​യു​ടെ മ​ന​സി​നെ അ​തു സ്പ​ർ​ശി​ച്ചു.

ഇ​രു​വ​ർ​ക്കും വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ശം​സ അ​റി​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മ​ന​സി​ലു​ദി​ച്ചു. അ​തി​നാ​യി സ്വ​ന്ത​മാ​യി ഒ​രു കാ​ർ​ഡ് ത​യാ​റാ​ക്കി. അ​തി​നു മു​ക​ളി​ൽ, ഒ​രി​ക്ക​ലും ത​ക​രാ​ത്ത ലോ​ക​ത്തി​ന് താ​ങ്ക​ളൊ​രു മാ​തൃ​ക​യാ​ണ്- എ​ന്ന് അ​ർ​ഥം​വ​രു​ന്ന ഇം​ഗ്ലീ​ഷ് ത​ല​ക്കെ​ട്ട്. അ​തി​നു താ​ഴെ സൂ​ര്യ​കാ​ന്തി പൂ​വി​ന്‍റെ ചി​ത്രം. അ​തി​നു ന​ടു​വി​ൽ ദീ​പി​ക പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച രാ​ജ്ഞി​യു​ടെ​യും രാ​ജ​കു​മാ​ര​ന്‍റെ​യും വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗും.

ന​​വം​​ബ​​ർ 21ന് ​​സാ​​ധാ​​ര​​ണ ത​​പാ​​ലി​​ലാ​​ണു ക​​ത്ത് അ​​യ​​ച്ച​​ത്. ഈ ​​മാ​​സം 11ന് ​സി​​സ്റ്റ​​റെ അ​​ദ്ഭു​ത​​പ്പെ​​ടു​​ത്തി രാ​​ജ്ഞി​​യു​​ടെ മ​​റു​​പ​​ടി ല​​ഭി​​ച്ചു. മൂ​ന്നു മ​​ട​​ക്കു​​ള്ള മ​​റു​​പ​​ടി കാ​​ർ​​ഡി​​ന്‍റെ ഇ​​ട​​തു​​വ​​ശ​​ത്ത് ഇ​​രു​​വ​​രു​​ടെ​​യും വി​​വാ​​ഹ ദി​​വ​​സ​​ത്തെ​​യും വ​​ല​​തു​​ഭാ​​ഗ​​ത്ത് എ​​ഴു​​പ​​താം വി​​വാ​​ഹ വാ​​ർ​​ഷി​​ക നാ​​ളി​​ലെ​​യും ചി​​ത്ര​​ങ്ങ​​ൾ ആ​​ലേ​​ഖ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. ‘വി​​വാ​​ഹ​​ത്തി​​ന്‍റെ എ​​ഴു​​പ​​താം വാ​​ർ​​ഷി​​കാ​​ഘോ​​ഷ വേ​​ള​​യി​​ൽ സി​​സ്റ്റ​​ർ ന​​ൽ​​കി​​യ നാ​​ലു ​​വാ​​ക്കു​​ക​​ൾ​​ക്കും ആ​​ശം​​സ​​യ്ക്കും ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​ന്‍റെ​​യും എ​​ന്‍റെ​​യും ന​​ന്ദി -​ എ​​ലി​​സ​​ബ​​ത്ത്. ആ​​ർ’ എന്ന സന്ദേശവും.

ബ​​ക്കിങാം കൊ​​ട്ടാ​​ര​​ത്തി​​ൽ​നി​​ന്ന് ഡി​​സം​​ബ​​ർ ഒ​​ന്നി​​നു രാ​​ജ്ഞി​​യു​​ടെ സെ​​ക്ര​​ട്ട​​റി സൂ​​സ​​ൻ ഹു​​സേ​​യ് നേരിട്ട് എ​​ഴു​​തി​​യ ക​​ത്തും ലഭിച്ചു. ‘താ​​ങ്ക​​ൾ​​ക്കു ന​​ന്ദി​​സൂ​​ച​​ക മ​​റു​​പ​​ടി അ​​യ​യ്​​ക്കാ​​ൻ രാ​​ജ്ഞി എ​​ന്നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്നു. സി​​സ്റ്റ​​ർ കൈ​​കൊ​​ണ്ട് വ​​ര​​ച്ച കാ​​ർ​​ഡി​​നും സ​​മ്മാ​​ന​​ത്തി​​നും പ്ര​​ത്യേ​​കം ന​​ന്ദി. വ്യ​​ക്തി​​പ​​ര​​മാ​​യി മ​​റു​​പ​​ടി അ​​യ​യ്​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ങ്കി​​ലും ചി​​ന്തോ​​ദ്ദീ​​പ​​ക​​വും ഹൃ​​ദ​​യ​​സ്പ​​ർ​​ശി​​യു​​മാ​​യി​​രു​​ന്നു ഈ​​യ​​വ​​സ​​ര​​ത്തി​​ൽ സി​​സ്റ്റ​​ർ ന​​ൽ​​കി​​യ സ​​മ്മാ​​നം. ഒ​​രി​​ക്ക​​ൽ കൂ​​ടി ഞാ​​ൻ ന​​ന്ദി​​യു​​ടെ ന​​റു​​മ​​ല​​രു​​ക​​ൾ അ​​ർ​​പ്പി​​ക്കു​​ന്നു’-എന്നായിരുന്നു സന്ദ ശം.

കൊ​​ല്ലം വി​​മ​​ല​​ഹൃ​​ദ​​യ ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന സിസ്റ്റർ ടെസി മേരി അ​​ഞ്ചു​ വ​​ർ​​ഷം അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​ന്ത്യാ​​ന സ്റ്റേ​​റ്റ് സ്കൂ​​ളി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠി​ച്ചി​രു​ന്നു. നാ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ശേ​​ഷം പ​​ട്ട​​ത്താ​​ന​​ത്തെ സ്റ്റ​​ഡി ഹൗ​​സി​​ൽ സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്ക് സ്പോ​​ക്ക​​ൺ ഇം​​ഗ്ലീ​​ഷി​​ലും ജ​​ന​​റ​​ൽ നോ​​ള​​ജി​​ലും പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു. സ​ന്തോ​ഷ നി​റ​വി​ലാ​ണെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തി​ൽ അ​​ല്പം നി​​രാ​​ശ​​യു​​മു​​ണ്ട് -​ മ​​റ്റൊ​​ന്നു​​മ​​ല്ല, രാ​​ജ്ഞി​​ക്ക​​യ​​ച്ച ആ​​ശം​​സാ കാ​​ർ​​ഡി​​ന്‍റെ പ​​ക​​ർ​​പ്പെ​​ടു​​ത്തു സൂ​​ക്ഷി​​ക്കാ​​ൻ മ​​റ​​ന്നു​​പോ​​യ​​തി​​ൽ.

എ​​സ്.​​ആ​​ർ.​​ സു​​ധീ​​ർ​​കു​​മാ​​ർ