ഫെബ്രുവരി 17 സ്കൂൾ പ്രവൃത്തിദിനം
02:31 AM Dec 15, 2017 | Deepika.com
തിരുവനന്തപുരം: ഡിസംബർ 16ലെ സ്കൂൾപ്രവൃത്തിദിനം 2018 ഫെബ്രുവരി 17ലേക്ക് മാറ്റി. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കു ഡിസംബർ 16ന് പ്രവൃത്തിദിനമായിരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രണ്ടാംപാദ വാർഷിക പരീക്ഷ നടക്കുന്ന സമയമായതിനാലാണ് മാറ്റിയതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.