ഇടുക്കിയിൽ 68 ശതമാനം ജലനിരപ്പ്
02:14 AM Dec 15, 2017 | Deepika.com
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 68.07 ശതമാനം ജലം. ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 2374.12 അടിയാണ്. കഴിഞ്ഞ വർഷം ഇതേദിവസം ജലനിരപ്പ് 2343.36 അടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 31 അടി അധികമാണിത്.