നീതി നടപ്പാവുന്നതിൽ സന്തോഷം: ചെന്നിത്തല
01:59 AM Dec 15, 2017 | Deepika.com
തിരുവനന്തപുരം: ജിഷാ വധക്കേസിൽ നീതി നടപ്പാവുന്നതിൽ സന്തോഷമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഭരണകാലത്തു നിയോഗിച്ച ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകൾ തന്നെയാണ് പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തത്. അന്നു യുഡിഎഫ് സർക്കാർ കേസ് അട്ടിമറിച്ചു എന്ന് പറഞ്ഞ് ഇടതു മുന്നണി വൻ പ്രചാരണമാണു നടത്തിയത്. ഇടതുമുന്നണിയുടെ ഹീനതന്ത്രത്തിനുള്ള മറുപടി കൂടിയാണ് ഈ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.