യുഡിഎഫ് എംഎൽഎമാർ നാലു ലക്ഷം രൂപ നൽകും
01:32 AM Dec 15, 2017 | Deepika.com
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കു യുഡിഎഫ് എംഎൽഎമാർ നാലു ലക്ഷം രൂപ നൽകും. എംഎൽഎമാരുടെ പ്രതിമാസ ശന്പളത്തിൽനിന്നുള്ള 10,000 വീതമുള്ള തുകയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. യുഡിഎഫിന് 40 എംഎൽഎമാരാണുള്ളത്.