വൈക്കം: കത്തോലിക്ക കോണ്ഗ്രസ് വൈക്കം മേഖലയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും 17നു വൈക്കത്തു നടക്കും. ഉച്ചകഴിഞ്ഞ് 2.30നു 19 ഇടവകകളിൽ നിന്നായി 4500 ഓളം പേർ പങ്കെടുക്കുന്ന വിളംബര വാഹനജാഥ വെൽഫെയർ സെന്ററിനു മുന്നിലുടെ നടേൽ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് വെൽഫെയർ സെന്ററിലേക്കു നടത്തുന്ന കാൽനട റാലി ഫാ.ബെന്നി പാറേക്കാട്ടിൽ ഫ്ളാഗ് ഓഫ് ചെയ്യും.
വെൽഫെയർ സെന്ററിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ്, ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, സി.കെ.ആശ എംഎൽഎ, ഫൊറോന വികാരി റവ.ഡോ.പോൾ ചിറ്റിനപ്പിള്ളി, കത്തോലിക്ക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം തുടങ്ങിയവർ പ്രസംഗിക്കും.
തലയോലപ്പറന്പിൽ ഫാ.ജോണ് പുതുവ, ചെന്പിൽ ഫാ.വർഗീസ് മാന്പിള്ളി, വെച്ചുരിൽ ഫാ.ജോയി കണ്ണന്പുഴ, ചെമ്മനത്തുകരയിൽ ഫാ.സാന്റോ കണ്ണന്പുഴ തുടങ്ങിയവർ വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. ഫൊറോന വികാരി ഫാ.പോൾ ചിറ്റിനപ്പിള്ളി (മേഖല രക്ഷാധികാരി ), ഫാ.പീറ്റർ കോയിക്കര (മേഖല ഡയറക്ടർ ), കത്തോലിക്ക കോണ്ഗ്രസ് ഭാരവാഹികളായ ജയൻ കോലഞ്ചേരി ,ജിജോ ചെറിയാൻ കൊണ്ടിയിൽ, സാജു വാതപ്പള്ളിൽ സിബി ഉപ്പാണി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി വിപുലമായ പ്രവർത്തനങ്ങളാണു നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് മനുഷ്യാവകാശസംരക്ഷണ റാലി വൈക്കത്ത്
01:05 AM Dec 15, 2017 | Deepika.com