മുണ്ടക്കയം: പിന്നോട്ട് കയറ്റം കയറി വന്ന ലോറിയിടിച്ച് വഴിയാത്രികൻ മരിച്ചു. കോസഡി പ്ലാപ്പള്ളി മാത്യു (കൊച്ചേട്ടൻ–87) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നു കോസഡി ആയുർവേദ ആശുപത്രി റോഡിലാണ് അപകടം നടന്നത്.
ആശുപത്രിക്ക് സമീപമുള്ള വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി കെട്ടുവാൻ കല്ലുമായി എത്തിയ ലോറി ആശുപത്രിയിലേക്ക് മരുന്നിനായി പോവുകയായിരുന്നു കൊച്ചേട്ടനെ ഇടിച്ചിടുകയും തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. സംസ്കാരം നടത്തി.മക്കൾ: മൈക്കിൾ, ആലീസ്, ലില്ലി, എൽസി, സണ്ണി, ബിന്നി, ജോഷി, ജോമോൾ. മരുമക്കൾ: കുഞ്ഞുമോൾ, ജോർജ്കുട്ടി, ജോസ്, ജോസഫ്, ജെസി, ബിൻസി, വിൻസി, സാവിയോ.
ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
01:05 AM Dec 15, 2017 | Deepika.com