ലി​സി ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം

12:43 AM Dec 15, 2017 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​ക്ക് നാ​​​ഷ​​​ണ​​​ൽ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ബോ​​​ർ​​​ഡ് ഫോ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്രൊ​​​വൈ​​​ഡേ​​​ഴ്സി​​​ന്‍റെ (എ​​​ൻ​​​എ​​​ബി​​​എ​​​ച്ച്) അം​​​ഗീ​​​കാ​​​രം. ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​മാ​​​യ മി​​​ക​​​വി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് അം​​​ഗീ​​​കാ​​​രം.

ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും ആ​​​ശു​​​പ​​​ത്രി ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലി​​​സി​​​യെ സ്നേ​​​ഹി​​​ക്കു​​​ന്ന പ്ര​​​ഗ​​​ല്ഭ​​​രാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​സ്തു​​​ല​​​മാ​​​യ സേ​​​വ​​​ന​​​വും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​മ​​​ർ​​​പ്പ​​​ണ മ​​​നോ​​​ഭാ​​​വ​​​വു​​​മാ​​​ണ് ഈ ​​​ആ​​​തു​​​രാ​​​ല​​​യ​​​ത്തി​​​ന്‍റെ വ​​​ലി​​​യ ക​​​രു​​​ത്തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

എ​​​ൻ​​​എ​​​ബി​​​എ​​​ച്ച് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ലി​​​നു ക​​​ർ​​​ദി​​​നാ​​​ൾ കൈ​​​മാ​​​റി. ആ​​​ശു​​​പ​​​ത്രി ചെ​​​യ​​​ർ​​​മാ​​​നും എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നു​​​മാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ല്ലാ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ലും അം​​​ഗീ​​​കാ​​​ര​​​ത്തി​​​ലും പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പു​​​തു​​​ക്കി​​​യ വെ​​​ബ്സൈ​​​റ്റി​​​ന്‍റെ​​​യും ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം അ​​​തി​​​രൂ​​​പ​​​ത പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കും​​​പാ​​​ട​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​ബാ​​​ബു ഫ്രാ​​​ൻ​​​സി​​​സ്, ആ​​​ശു​​​പ​​​ത്രി ബോ​​​ർ​​​ഡ് മെം​​​ബ​​​ർ ഡോ. ​​​ബാ​​​ബു പാ​​​ലാ​​​ട്ടി, ന​​​ഴ്സിം​​​ഗ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ എ​​​ൽ​​​സി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.