കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിൽ ദീപിക, സർഗക്ഷേത്ര, മെഡിമിക്സ്, ലോകമലയാളി കൗണ്‍സിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്നുവന്ന കാൻസർ ഡിറ്റെക്ഷൻ ക്യാന്പ് ഓണ്‍ വീൽസ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി 150 പേർ പങ്കെടുത്ത ക്യാന്പിൽ 30 പേർ മാമോഗ്രാം ടെസ്റ്റിനു വിധേയരായി.
കോട്ടയം മെഡിക്കൽ കോളജിലെ ഫിസിഷ്യൻ ഡോ.സൂസൻ ജോണ്‍, റേഡിയോളജിസ്റ്റ് ഡോ. കെ. സജയ്, മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിജി നടുവിലേത്തറയിൽ, സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് മറ്റത്തിൽ സിഎംഐ, കൊച്ചിൻ കാൻസർ സൊസൈറ്റി കോ-ഓർഡിനേറ്റർ വി. അനിൽകുമാർ, സർഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങളായ ബീന ജോസഫ്, നീന സാമുവേൽ, സ്റ്റാഫംഗങ്ങളായ ഷിജു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
മാമോഗ്രാം പരിശോധനയ്ക്കു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സ്കാനിംഗ് മെഷീൻ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ ക്ലിനിക്കിന്റെ സേവനം ഒരുക്കിയിരുന്നു. 38 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ വനിതാ ഡോക്ടർ പരിശോധിച്ചു കാൻസർ രോഗലക്ഷണമുള്ളവർക്കു മാമോഗ്രാം പരിശോധനയും നടത്തി.
കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സോണോ മാമോഗ്രം യൂണിറ്റ് എന്ന വാഹനത്തിൽ സജീകരിച്ചിരിക്കുന്ന സ്കാനിംഗ് മെഷീനിലാണ് മാമോഗ്രാം സ്കാനിംഗും നടത്തുന്നത്. രോഗം തിരിച്ചറിഞ്ഞവർക്ക് വാഹനത്തിൽത്തന്നെ അൾട്രാ സൗണ്ട് സ്കാനിംഗും നടത്തും.
കാൻസർ ഡിറ്റെക്ഷൻ ക്യാന്പ് ഓണ്‍ വീൽസ് സമാപിച്ചു
12:43 AM Dec 15, 2017 | Deepika.com