കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ (പിഒസി) സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ അഞ്ചു റീജണുകളിലായി ഏകദിന പഠനശിബിരവും പ്രതിനിധി സംഗമവും സംഘടിപ്പിക്കും.
നാളെ പത്തു മുതൽ നാലു വരെ തെള്ളകം ചൈതന്യയിൽ കോട്ടയം സോണിന്റെ സംഗമം കെസിബിസി ജനറൽ സെക്രട്ടറി ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഭയുടെ അജപാലന സാക്ഷ്യം-ഒരു അവലോകനം എന്ന വിഷയത്തിൽ ജേക്കബ് പുന്നൂസും കേരള സഭയും സമൂഹവും എന്ന വിഷയത്തിൽ ഷാജി ജോർജും വിഷയാവതരണം നടത്തും.
കൂടാതെ കേരള സഭ ദൗത്യനിർവഹണത്തിൽ സ്വീകരിക്കേണ്ട വിവിധ ശുശ്രൂഷകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് മാർ മാത്യു അറയ്ക്കൽ, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സമാപന സന്ദേശം നൽകും. ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകും.
പിഒസി സുവർണജൂബിലി പഠനശിബിരം നാളെ
12:43 AM Dec 15, 2017 | Deepika.com