കെഎസ്ഇബി ജീവനക്കാര്‍ ആറു കോടി നല്‍കും
12:43 AM Dec 15, 2017 | Deepika.com
തിരുവനന്തപുരം: ഓഖി ചുഴലി കൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാര്‍ ആദ്യഗഡുവായി ആറു കോടി രൂപ നൽകും. ഇന്നു മുഖ്യമന്ത്രി പിണറായി വിജയനു വൈദ്യുതി മന്ത്രി എം.എം. മണി തുക കൈമാറും.