പാക്കേജ് ഉടൻ നടപ്പാക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ്

12:57 AM Dec 14, 2017 | Deepika.com
തൊ​​​ടു​​​പു​​​ഴ: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മൂ​​​ലം നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ തീ​​​ര​​​ദേ​​​ശ മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ രൂ​​​പ​​​ത, ഇ​​​ട​​​വ​​​ക ത​​​ല​​​ത്തി​​​ൽ ദു​​​രി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

​​​ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട് ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ , ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സാ​​​ജു അ​​​ല​​​ക്സ് , പ്ര​​​ഫ. ജോ​​​യി മൂ​​​പ്ര​​​പ്പി​​​ള്ളി​​​ൽ , ജോ​​​സ് മേ​​​നാ​​​ച്ചേ​​​രി , കെ.​​​ജെ. ആ​​​ന്‍റ​​​ണി , സെ​​​ലി​​​ൻ സി​​​ജോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.