കാൽവരിമൗണ്ട് (ഇടുക്കി): ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായഹസ്തവുമായി ഇടുക്കി രൂപത. വിവിധ ഇടവകകളിൽനിന്നു സമാഹരിച്ച അഞ്ചു ടണ്‍ അരിയും ഇടുക്കി രൂപത ചെറുകിട തേയില കർഷക സംഘം സ്വരൂപിച്ച 1000 കിലോ തേയിലയുമായി ഇന്നലെ യാത്രതിരിച്ച വാഹനം വിഴിഞ്ഞത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകുന്ന ലത്തീൻ രൂപത അധികൃതർക്കു കൈമാറി.
കാൽവരിമൗണ്ടിലെ ജീവൻ ടീ ഫാക്ടറി അങ്കണത്തിൽനിന്നു പുറപ്പെട്ട വാഹനം ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ ഫ്ളാഗ് ഓഫ് ചെയ്തു.
മോണ്‍. ജോസ് പ്ലാച്ചിക്കൽ, ജീവൻ ടീ ഡയറക്ടർ ഫാ. ജോർജ് കൊല്ലംപറന്പിൽ, ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. ജയിംസ് മാക്കിൽ, ഫാ. വിൽസണ്‍ മണിയാട്ട്, ഫാ. തോമസ് മലയാറ്റ്, ഫാ. സക്കറിയാസ് പുതിയാപറന്പിൽ, ഫാ. കുര്യൻ പൊടിപാറ, ഫാ. സക്കറിയാസ് കുമ്മണ്ണൂപറന്പിൽ, ഫാ. മാത്യു ചെറുപറന്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദൗത്യസംഘം വിഴിഞ്ഞത്തെത്തിയത്.
ഓഖി ദുരിതബാധിതർക്ക് ഇടുക്കി രൂപതയുടെ കൈത്താങ്ങ്
12:57 AM Dec 14, 2017 | Deepika.com