കൊച്ചി: ജിഷ വധക്കേസിൽ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിക്കെതിരേ ആരോപണങ്ങളുമായി പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. പേരിനും പ്രശസ്തിക്കും വേണ്ടി കോടതികൾ ഒരു കാര്യവും ചെയ്യരുതെന്നു സുപ്രീം കോടതിയുടെ പല വിധി ന്യായങ്ങളിലും വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻവിധിയോടെ കേസിനെ സമീപിക്കുകയാണെന്നാണ് ആരോപണം. അവസാന വാദത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആളൂർ.
സൗമ്യ കേസ് അന്വേഷിച്ച എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസും അന്വേഷിച്ചത്. സൗമ്യ കേസ് സുപ്രീം കോടതിയിൽ വന്നപ്പോഴുണ്ടായ പരിസമാപ്തി എന്താണെന്ന് അറിയാവുന്നതാണ്. അതു തന്നെയാണ് ജിഷ കേസിലും സംഭവിക്കാൻ പോകുന്നതെന്നും ആളൂർ കൂട്ടിച്ചേർത്തു.
ജിഷ വധക്കേസ്: കോടതിക്കെതിരേ പ്രതിഭാഗം അഭിഭാഷകൻ
12:53 AM Dec 14, 2017 | Deepika.com