കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ സമൂഹമാധ്യമത്തിൽ വിമർശിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റന്റും അഞ്ചരക്കണ്ടി സ്വദേശിയായ യുവാവിനെയാണ് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ സസ്പെൻഡ് ചെയ്തത്. വ്യവസായകേന്ദ്രം ഡയറക്ടറുടെ നിർദേശാനുസരണമാണ് സസ്പെൻഷൻ.
ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് തിരുവനന്തപുരം പൂന്തുറയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ തീരദേശവാസികൾ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ വാട്ട്സ് ആപ്പിൽ ഇട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ വാട്ട്സ് ആപ്പിൽ പ്രചാരണം നടത്തിയെന്നാണ് സസ്പെൻഷന് ആധാരമായി പറഞ്ഞിരിക്കുന്ന കാരണം.
മുഖ്യമന്ത്രിയെ വിമർശിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
12:48 AM Dec 14, 2017 | Deepika.com