മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടാകില്ല: പി.ജെ. ജോസഫ്
12:40 AM Dec 14, 2017 | Deepika.com
തൊടുപുഴ: കോട്ടയത്തു നടക്കുന്ന കേരള കോണ്ഗ്രസ് മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ചു തീരുമാനമുണ്ടാകില്ലെന്നു വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി പ്രവേശനം സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സമ്മേളനം ചർച്ച ചെയ്യും. പ്രധാനമായും കാർഷിക പ്രശ്നങ്ങളാണു ചർച്ചയ്ക്കു വരിക. ചരൽക്കുന്ന് ക്യാന്പിലെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.