തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നൽകാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോടു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
കേരളത്തിലെ സർക്കാർ- അർധസർക്കാർ ജീവനക്കാർ, കേന്ദ്ര ജീവനക്കാർ, സർവീസ് സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യവസായികൾ, വ്യാപാരികൾ, കലാസാഹിത്യ രംഗത്തുള്ളവർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ആദായനികുതിയിൽ 100 ശതമാനം ഇളവിന് അർഹതയുണ്ട്. ചെക്ക് മുഖേനയുള്ള സംഭാവനകൾ പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം), ട്രഷറർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -1 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഓണ്‍ലൈനായി ട്രാൻസ്ഫർ ചെയ്യുന്നവർ താഴെ ചേർക്കുന്ന അക്കൗണ്ടിലേക്ക് മാറ്റണം.
ബാങ്ക് അക്കൗണ്ട് നമ്പർ: 67319948232. ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രാഞ്ച്: സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം
IFS Code: SBIN0070028
ഓഖി ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുക: മുഖ്യമന്ത്രി
01:22 AM Dec 13, 2017 | Deepika.com