തിരുവനന്തപുരം: എഐസിസി പ്രസിഡന്റായുള്ള രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചരിത്രബോധവും സംസ്കാരവുമില്ലാത്ത നേതാവാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കോടിയേരിയെപ്പോലെ തരംതാഴാനും അധഃപതിക്കാനും കഴിയാത്തതിനാൽ അതേഭാഷയിൽ തനിക്കു മറുപടി പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തിൽ നിന്നു കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നവർ ചരിത്രപുരുഷൻമാരായിരുന്നു. രണ്ടു തവണ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ശേഷമാണു രാഹുൽഗാന്ധി കോണ്ഗ്രസ് അധ്യക്ഷനാകുന്നതെന്നും രാഹുലിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനു ചരിത്രബോധമില്ലെന്നു ഹസൻ
01:02 AM Dec 13, 2017 | Deepika.com