സുരേഷ് ഗോപി മുൻകൂർ ജാമ്യഹർജി നൽകി
01:02 AM Dec 13, 2017 | Deepika.com
കൊച്ചി : പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് കേരള സർക്കാരിനു നികുതിയിനത്തിൽ നഷ്ടമുണ്ടാക്കിയ കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി.ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. രണ്ടു കാറുകളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു ഹർജിയിൽ പറയുന്നു.