വി​ശ്വാ​സ​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കൂ​ട്ട​രെ അ​വ​ഗ​ണി​ക്കു​ന്ന​തു മ​നു​ഷ്യാ​വ​കാ​ശലം​ഘ​നം: റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ

12:49 AM Dec 13, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശ്വാ​​​സ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​രു​​​കൂ​​​ട്ടം ജ​​​ന​​​ത​​​യെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു ന​​​ഗ്ന​​​മാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് സി​​​എ​​​സ്ഐ മോ​​​ഡ​​​റേ​​​റ്റ​​​ർ റ​​​വ. തോ​​​മ​​​സ് കെ. ​​​ഉ​​​മ്മ​​​ൻ. കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ദ​​​ളി​​​ത് ക്രി​​​സ്ത്യ​​​ൻ​​​സ് (സി​​​ഡി​​​സി) സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ സം​​​വ​​​ര​​​ണ സം​​​ര​​​ക്ഷ​​​ണ മ​​​ഹാ​​​റാ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​തം മാ​​​റി, സ​​​ഭ മാ​​​റി തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് ഇ​​​ത്ര​​​യും കാ​​​ലം കേ​​​ന്ദ്ര- ​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​നി​​​യും അ​​​ത് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യി​​​ല്ല.

മാ​​​റി​​​മാ​​​റി വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ​​​രാ​​​തി​​​ക​​​ൾ കേ​​​ട്ട​​ശേ​​​ഷം അ​​​വ മ​​​റ​​​ക്കാ​​​റാ​​​ണു പ​​​തി​​​വ്. പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​ഞ്ചു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ന​​​ൽ​​​ക​​​ണം എ​​​ന്ന ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​മാ​​​ണ് ഈ ​​​സ​​​മൂ​​​ഹം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പോ​​​രാ​​​ട്ട​​​ത്തി​​​ൽ എ​​​ക്കാ​​​ല​​​വും അ​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഏ​​​ത​​​റ്റം വ​​​രേ​​​യും പോ​​​കുമെന്നു സി​​​ഡി​​​സി ര​​​ക്ഷാ​​​ധി​​​കാ​​​രി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.സി​​​ഡി​​​സി ര​​​ക്ഷാ​​​ധി​​​കാ​​​രി ഫാ. ​​​ഷാ​​​ജു സൈ​​​മ​​​ണ്‍, സം​​​സ്ഥാ​​​ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഡോ. ​​​സൈ​​​മ​​​ണ്‍ ജോ​​​ണ്‍, ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്.​​​ജെ. സാം​​​സ​​​ണ്‍, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ വി.​​​ജെ. ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.