നിലമ്പൂർ: ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുമോ ഇല്ലയോ എന്നു പറയാൻ ആവില്ലെന്ന് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ഒരു സ്വകാര്യചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടയണ ഉൾപ്പെടുന്ന സ്ഥലം തന്റെ ഉടമസ്ഥതയിലുള്ളതല്ല. അതിനാൽ മറുപടി പറയേണ്ട ആവശ്യമില്ല. പൊളിക്കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിൽ നിയമമനുസരിച്ചുള്ള നടപടി അവിടെ നടക്കും. പൊളിക്കുമോ ഇല്ലയോ എന്ന് അതിന്റെ ഉടമസ്ഥർ തീരുമാനിക്കും. എന്നാൽ അന്തിമമായി കോടതിയാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്ന് അൻവർ പറഞ്ഞു
നടക്കേണ്ടതുപോലെ നടക്കട്ടെയെന്ന് അൻവർ എംഎൽഎ
12:49 AM Dec 13, 2017 | Deepika.com