ഫാ. വടക്കൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുരസ്കാര സമർപ്പണം 16ന്
12:49 AM Dec 13, 2017 | Deepika.com
കൊല്ലം: തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഫാ.വടക്കൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാമത് പുരസ്കാരത്തിന് പത്മവിഭൂഷൻ ഡോ.ഇ ശ്രീധരൻ അർഹനായി. പുരസ്കാര സമർപ്പണം 16ന് നടക്കും. രാവിലെ 9.30ന് തൃശൂർ തൊയക്കാവ് ദേവാലയത്തിലെ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ. ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിക്കും.