മാമോഗ്രാം പരിശോധന ക്യാന്പ് ഇന്നും നാളെയും കൂത്താട്ടുകുളത്ത്
12:49 AM Dec 13, 2017 | Deepika.com
കോട്ടയം: ദീപികയും സർഗക്ഷേത്രയും മെഡിമിക്സും ചേർന്നു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാപ് @ കാന്പസ് പരിപാടിയുടെ ഭാഗമായി സൗജന്യ മാമോഗ്രം പരിശോധ ക്യാന്പ് സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നടക്കുന്ന ക്യാന്പ് കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ നാലുവരെയാണു ക്യാന്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കു മുൻഗണനയുണ്ടായിരിക്കും. ഫോണ്: 9539650505.