കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിക്കാൻ കർണാടക നിയമസഭ സ്വകാര്യ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമഭേദഗതി ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ കേരളവും അതേ മാതൃകയിൽ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നിയമനിർമാണം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാകൊള്ള അവസാനിപ്പിക്കുന്നതിന് പര്യാപ്തമായ നിയമനിർമാണം നടത്തണമെന്ന് നിരവധി തവണ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ; കർണാടക മാതൃകയിൽ നിയമനിർമാണം വേണമെന്നു മനുഷ്യാവകാശ കമ്മീഷൻ
12:32 AM Dec 13, 2017 | Deepika.com