തിരുവനന്തപുരം: എട്ടു ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും ഇന്നുകൂടി അവസരമുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമുള്ള വോട്ടര്‍ പട്ടികയിലാണ് പേരുചേര്‍ക്കാവുന്നത്. അപേക്ഷകള്‍ www.lsgelecti on.kerala.gov.in ല്‍ സമര്‍പ്പിക്കാം.
15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്
12:22 AM Dec 13, 2017 | Deepika.com