നെടുമ്പാശേരി: കേരള സര്ക്കാര് സ്ഥാപനമായ കെല്ലിന്റെ ആഭിമുഖ്യത്തിൽ ഇലെക്സ് 2017 ഇലക്ട്രിക്കൽ എൻജിനിയറിംഗ് എക്സ്പോ ഇന്നു മുതൽ 15 വരെ നെടുമ്പാശേരി സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. എനർജി ഡവലപ്മെന്റ് സെന്റർ സ്ഥാപകനും മുൻ ഡയറക്ടറുമായ പ്രഫ. വി.കെ. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് എക്സ്പോ
12:22 AM Dec 13, 2017 | Deepika.com