കൊച്ചി: വിവരാവകാശനിയമം കേരളത്തിൽ നേരിടുന്ന വെല്ലുവിളികൾ’എന്ന വിഷയത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ സെമിനാർ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.
വിവരാവകാശനിയമം ഫലപ്രദമായി വിനിയോഗിച്ച മാധ്യമപ്രവർത്തകനുളള പുരസ്കാരം (10,001 രൂപയും ഫലകവും പ്രശസ്തി പത്രവും) ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ടി.വി. പ്രസാദിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകും. ഡി. ബി. ബിനു അധ്യക്ഷത വഹിക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ പ്രസംഗിക്കും.
ചാവറയിൽ വിവരാവകാശ സെമിനാർ
12:22 AM Dec 13, 2017 | Deepika.com