തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ദുരിതാശ്വാസ പ്രശ്നങ്ങളെക്കുറിച്ച് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യവുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ചർച്ച നടത്തി.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കോണ്ഗ്രസ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഹസൻ വിശദീകരിച്ചു. വ്യാഴാഴ്ജച തിരുവനന്തപുരത്ത് എത്തുന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും എം.എം. ഹസൻ ആർച്ച്ബിഷപ്പിനെ അറിയിച്ചു.എം. വിൻസെന്റ് എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു.
എം. എം. ഹസൻ ആർച്ച്ബിഷപ്പുമായി ചർച്ച നടത്തി
01:08 AM Dec 12, 2017 | Deepika.com