കൊണ്ടോട്ടി: കെട്ടിടത്തിൽനിന്നു ചാടി ബിബിഎ വിദ്യാർഥിനി വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. ശ്രീകാര്യം കൈലാസിൽ ദീപ മണികണ്ഠനാ(42)ണ് കോയമ്പത്തൂരിൽ അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയാണ് താമസിച്ചിരുന്ന കെട്ടിടത്തിൽനിന്നു ചാടിയത്. കേസിൽ സഹപാഠികളായ അഞ്ചു പെണ്‍കുട്ടികളെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചതിനാണ് കോളജ് പ്രിൻസിപ്പൽ അറസ്റ്റിലായത്.
വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: പ്രിൻസിപ്പൽ അറസ്റ്റിൽ
01:08 AM Dec 12, 2017 | Deepika.com