മലപ്പുറം: പി.വി. അൻവർ എംഎൽഎ, ഭാര്യാപിതാവിന്റെ പേരിൽ ചീങ്കണ്ണിപ്പാറയിൽ നിർമിച്ച തടയണ പൊളിച്ചു മാറ്റാൻ മലപ്പുറം ജില്ലാ കളക്ടർ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ തടയണ പൊളിച്ചു നീക്കണമെന്നാണ് വെറ്റിലപ്പാറ വില്ലേജ് ഓഫീസ് മുഖേന ഉടമസ്ഥൻ അബ്ദുൾ ലത്തീഫിനോടു ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ സ്വയം പൊളിച്ചു നീക്കിയില്ലെങ്കിൽ മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു തടയണ പൊളിച്ചു മാറ്റാനുള്ള ചുമതല നൽകി. ഇതിനുള്ള ചെലവ് ഉടമയിൽനിന്ന് ഈടാക്കും. രണ്ടു വർഷം മുമ്പാണ് കക്കാടംപൊയിലിലെ വാട്ടർതീം പാർക്കിനു വേണ്ടി തടയണ നിർമിച്ചത്.
അനധികൃത തടയണ പൊളിക്കാൻ നിർദേശം
01:07 AM Dec 12, 2017 | Deepika.com