കൊച്ചി: ആകാശപ്പറവകളുടെ കൂട്ടുകാർ (ഫ്രണ്ട്സ് ആൻഡ് ബേർഡ്സ് ഓഫ് ദ എയർ-എഫ്ബിഎ) ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഫാ. ജോർജ് കുറ്റിക്കലിന്റെ ആരോഗ്യനില ഗുരുതരം. കരൾസംബന്ധമായ രോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ഫാ. കുറ്റിക്കൽ ഇപ്പോൾ ചികിത്സയിലുള്ളത്.
ദിവ്യകാരുണ്യ മിഷനറി (എംസിബിഎസ്) സന്യാസസമൂഹാംഗമായ ഫാ. ജോർജ് കുറ്റിക്കലിന്റെ നേതൃത്വത്തിൽ 1994 ജനുവരി 18നു തുടങ്ങിയ ആകാശപ്പറവകളുടെ കൂട്ടുകാരുടെ ആശ്രമങ്ങളിൽ ആയിരക്കണക്കിന് അഗതികൾക്ക് അഭയമൊരുക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നൂറിലധികം കേന്ദ്രങ്ങളുണ്ട്.
ഫാ. ജോർജ് കുറ്റിക്കൽ ആശുപത്രിയിൽ
12:57 AM Dec 12, 2017 | Deepika.com