കൊച്ചി: സീറോ മലബാർ സഭയുടെ ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ ജൂബിലി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. പൗരോഹിത്യത്തിന്റെ അന്പതും ഇരുപത്തിയഞ്ചും വർഷങ്ങൾ പൂർത്തിയാക്കിയ വൈദികർ ഒത്തുചേർന്ന ജൂബിലി സംഗമം ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷതവഹിച്ചു. കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ജിമ്മി കർത്താനം തുടങ്ങിയവർ പ്രസംഗിച്ചു.
ജൂബിലി ആഘോഷിക്കുന്നവർ ഒത്തുചേർന്നു
12:24 AM Dec 12, 2017 | Deepika.com