കൊച്ചി: കെസിബിസിയുടെ പാസ്റ്ററൽ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സിലിന്റെ (കെസിസി) സെക്രട്ടറിയായി ജോജി ചിറയിലിനെ തെരഞ്ഞെടുത്തു. ചങ്ങനാശേരി അതിരൂപതയുടെ പിആർഒയും പാസ്റ്ററൽ കൗണ്‍സിൽ മുൻ സെക്രട്ടറിയുമാണ് അഭിഭാഷകനായ ഇദ്ദേഹം.
മറ്റു ഭാരവാഹികൾ: ഡോ. ചാക്കോ കാളംപറന്പിൽ (താമരശേരി), ഡോ. എസ്. റെയ്മോൻ (തിരുവനന്തപുരം ലത്തീൻ), ഡോ. ജിബി ഗീവർഗീസ് (തിരുവനന്തപുരം മലങ്കര)- വൈസ് പ്രസിഡന്റുമാർ, നെസൻ (നെയ്യാറ്റിൻകര), ഷാജി മാത്യു (തിരുവല്ല)- ജോയിന്റ് സെക്രട്ടറിമാർ, ഡോ. കെ.ഇ. ജോർജ് (ബത്തേരി)- ട്രഷറർ. പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കേരള കത്തോലിക്കാസഭയിലെ മെത്രാൻമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുമടങ്ങുന്ന ആലോചനാ സമിതിയാണു കേരളാ കാത്തലിക് കൗണ്‍സിൽ.
ജോജി ചിറയിൽ കെസിസി സെക്രട്ടറി
12:23 AM Dec 12, 2017 | Deepika.com