തിരുവനന്തപുരം: മേരിമക്കൾ സന്യാസിനി സമൂഹത്തിന്റെ നിർമലാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലിഡിയ പിച്ചളക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. വെണ്ണിയൂർ പ്രൊവിൻഷ്യൽ ഭവനത്തിൽ നടന്ന ആറാം പ്രൊവിൻഷ്യൽ സിനാക്സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
അസിസ്റ്റന്റ് പ്രൊവിൻഷ്യലായി സിസ്റ്റർ കാരുണ്യ ചകരിയാംതടത്തിൽ,കൗണ്‍സിലർമാരായി സിസ്റ്റർ മേരി ഡൊമിനിക് കിഴക്കേതലയ്ക്കൽ, സിസ്റ്റർ ലിൻഡാ പോൾ അമ്പലത്തിങ്കൽ, സിസ്റ്റർ മേരി സ്റ്റീഫൻ കുറ്റിയ്ക്കൽ എന്നിവരും പ്രൊവിൻഷ്യൽ ട്രഷറർ ആയി സിസ്റ്റർ വന്ദന മാത്യു പാറക്കുഴി, സെക്രട്ടറിയായി സിസ്റ്റർ അക്വീന പെരുമ്പുള്ളിയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മദർ ലിഡിയ ഡിഎം പ്രൊവിൻഷ്യൽ സുപ്പീരിയർ
12:23 AM Dec 12, 2017 | Deepika.com