സുനിയുടെ ജാമ്യാപേക്ഷയിൽ വിധി 14ന്
12:23 AM Dec 12, 2017 | Deepika.com
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി 14ന്. ദീർഘകാലമായി കസ്റ്റഡിയിൽ തുടരുകയാണെന്നും ഇതു മനുഷ്യാവകാശലംഘനമാണെന്നും സുനിയുടെ അഭിഭാഷകൻ വാദിച്ചു. 19നാണ് സുനിയുൾപ്പെടെ റിമാൻഡ് പ്രതികളുടെ റിമാൻഡ് തീരുന്നത്. ഈ കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപുൾപ്പെടെയുള്ള പ്രതികളോട് അന്നുതന്നെ ഹാജരാകാൻ അങ്കമാലി കോടതി സമൻസ് അയച്ചിട്ടുണ്ട്.