കൊച്ചിയിൽനിന്നു പോയ 350 തൊഴിലാളികളെക്കുറിച്ചു വിവരമില്ല
01:34 AM Dec 11, 2017 | Deepika.com
പള്ളുരുത്തി: കൊച്ചിയിൽനിന്നു പോയ 30 ബോട്ടുകളെയും 350 തൊഴിലാളികളെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ഇതിനായി കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും അസോസിയേഷൻ ലോംഗ് ലൈൻ ബോട്ട് ആൻഡ് ബയിംഗ് ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ് പറഞ്ഞു. മൃതദേഹങ്ങൾ കടലിൽ ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ നല്കിയ വിവരത്തെ തുടർന്ന് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ തെരച്ചിലിനായി കപ്പൽ പുറപ്പെട്ടിട്ടുണ്ട്.