പുന്നമൂട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ തീരദേശവാസികൾക്ക് നൽകുന്ന സർക്കാർ സഹായങ്ങൾ അപര്യാപ്തമാണെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മാവേലിക്കര പുന്നമൂട് അമലഗിരി അരമനയിൽ കൂടിയ യോഗം അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
13ന് ദുരന്ത ബാധിത പ്രദേശങ്ങൾ ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ നേതൃത്വത്തിൽ സന്ദർശിക്കാനും ആവശ്യമായ ദുരിതാശ്വാസങ്ങൾ എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.
എംസിഎ പ്രസിഡന്റ് മോൻസൻ കെ. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജോണ് അരിക്കൽ, ബാബു കല്ലുങ്കൽ, സണ്ണി ജോർജ്, ബാബു അന്പലത്തുംകാല, അലക്സ് വളവിൽ, പി.കെ. ജോസഫ്, വി. ജോർജ്, തോമസ് ചെറിയാൻ, ജെ. ക്രിസ്തുദാസ് എന്നിവർ പ്രസംഗിച്ചു.
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അപര്യാപ്തം: മലങ്കര കാത്തലിക് അസോസിയേഷൻ
01:12 AM Dec 11, 2017 | Deepika.com