പെരുവ: പിറന്നാൾ ദിനത്തിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഡി.വൈ.എഫ്.ഐ. പെരുവ മേഖലാ കമ്മിറ്റി അംഗവും വടുകുന്നപ്പുഴ യൂണീറ്റ് പ്രസിഡന്റുമായ വടുകുന്നപ്പുഴ തോപ്പിൽ സുരേന്ദ്രന്റെ മകൻ ടി.എസ്. ജിബിൻ(22) ആണ് മരിച്ചത്. മുളക്കുളം ഇടത്തനാക്കുന്നേൽ സോമന്റെ മകൻ സോനു(23) വിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് ആറരയോടെ മുളക്കുളം വെള്ളൂർ റോഡിൽ അച്ചൻപടിക്ക് സമീപമാണ് അപകടം. ജിബിനും സുഹൃത്തുമായ സോനുവും ജിബിന്റെ വീട്ടിലേക്ക് വരുന്ന വഴി ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ജിബിന്റെ 22-ാം പിറന്നാളായിരുന്നു ഇന്നലെ. പെരുവയിലെ പോസ്റ്റോഫീസ് ജീവനക്കാരനാണ് ജിബിന്റെ പിതാവ് സുരേന്ദ്രൻ, മാതാവ് വത്സല. സഹോദൻ ജിതിൻ.
പിറന്നാൾ ദിനത്തിൽ യുവാവ് അപകടത്തിൽ മരിച്ചു
01:12 AM Dec 11, 2017 | Deepika.com