കോട്ടയം: ബൈക്ക് നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. പാന്പാടി പത്താഴക്കുഴി പുത്തൻപറന്പിൽ ശശിയുടെ മകൻ സന്ദീപ് (23) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.15നു പാന്പാടി വെള്ളൂർ പത്താഴക്കുഴി ഷാപ്പിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ സന്ദീപിനെ നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെൽഡിംഗ് തൊഴിലാളിയാണു സന്ദീപ്. പാന്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം മണർകാട്ടുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പീന്നിട്. മാതാവ്: ഉഷ, സഹോദരങ്ങൾ ശരത്ത്, സനൽ. മരണപ്പെട്ട സന്ദീപിന്റെ ഇരട്ട സഹോദരനാണ് സനൽ.
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു
01:12 AM Dec 11, 2017 | Deepika.com