തലയോലപ്പറമ്പ്: പ്ലസ്വണ് വിദ്യാര്‍ഥി മരിച്ചനിലയില്‍. പൊതി ഗോകുലത്തില്‍ ശ്രീകുമാറിന്റെ മകന് ഹരിഗോവിന്ദന്(17) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. അഷ്ടമികൂടാന് പോകണമെന്ന് വീട്ടുകാരോടാവശ്യപ്പെട്ടപ്പോള് പഠിച്ചുകഴിഞ്ഞുവിടാമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെവന്ന ഹരിഗോവിന്ദ് കുളിമുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കുളിക്കാന്‍ കയറി ഏറെ വൈകിയിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് അമ്മ കുളിമുറി തുറന്നുനോക്കിയപ്പോഴാണ് മകന് തൂങ്ങിനില്ക്കുന്നത് കണ്ടത്.
ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയാണ് ഹരിഗോവിന്ദന്. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. അമ്മ: ബീന. സഹോദരന്: ഗോകുല്‍ കൃഷ്ണന്.
പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
01:12 AM Dec 11, 2017 | Deepika.com