തിരുവനന്തപുരം:സംസ്ഥാനത്തെ 196 പോലീസ് സ്റ്റേഷനുകളിൽ സിഐമാരെ സ്റ്റേഷ ൻ ഹൗസ് ഓഫീസർ(എസ്എച്ച്ഒ)മാരായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി ഒന്നുമുതൽ നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള ഉത്തരവ് ഉടൻതന്നെ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനം നിലവിൽ വരുന്ന സ്റ്റേഷനുകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാർക്കും സബ്ഡിവിഷണൽ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.
സിഐമാർ ജനുവരി ഒന്നുമുതൽ എസ്എച്ച്ഒമാർ
12:51 AM Dec 10, 2017 | Deepika.com