ഗവർണർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും
12:51 AM Dec 10, 2017 | Deepika.com
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി രൂപീകരിക്കുന്ന ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഗവർണർ ജസ്റ്റീസ് പി സദാശിവം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. രാജ് ഭവനിലെ ജീവനക്കാർ അവരുടെ ഒരു ദിവസത്തെ ശമ്പളം ഈ ഫണ്ടിലേയ്ക്കു നൽകും.