കൊച്ചി: ചുഴലിക്കാറ്റും കടൽക്ഷോഭവും മൂലം ദുരിതത്തിലായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മനുഷ്യാവകാശ ദിനമായ ഇന്നു കേരളത്തിലെ കത്തോലിക്കാസഭയും ഭാരതകത്തോലിക്കാസഭയും പ്രാർഥനാദിനമായി ആചരിക്കും. ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ദിവ്യബലിമധ്യേ അനുസ്മരിച്ചു പ്രാർഥിക്കും. വിശ്വാസികളിൽനിന്നു സമാഹരിക്കുന്ന പ്രത്യേക ദുതിരാശ്വാസനിധി തീരജനതയുടെ സമാശ്വസത്തിനുവേണ്ടി നീക്കിവയ്ക്കും.
എല്ലാവിശ്വാസികളും ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവർത്തനത്തിനായി സംഭാവന ചെയ്യണം. ഓരോ രൂപതയും സമാഹരിക്കുന്ന തുക ഡിസംബർ 31നുമുന്പ് കെസിബിസി സെക്രട്ടേറിയറ്റിൽ ഏല്പിക്കണം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകൾ രൂപതാ കേന്ദ്രങ്ങളിൽ ഏല്പിക്കുകയോ, കൊച്ചി വെണ്ണല സൗത്ത് ഇന്ത്യൻ ബാങ്കിൽ തുറന്നിട്ടുള്ള സൈക്ലോണ്‍ ഓഖി റിലീഫ് ഫണ്ടിലേക്ക് (S.B. A/c. No. 0423 0530 0000 8455, IFSCSIBL 0000423) നിക്ഷേപിക്കുകയോ ചെയ്യണം.
എല്ലാ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും പൊതുസമൂഹവും സർക്കാരും സഭയും സന്നദ്ധസംഘടനകളും നേതൃത്വം നൽകുന്ന ദുരിതാശ്വാസ പരിശ്രമങ്ങളിൽ പങ്കുചേരണമെന്നും കെസിബിസി അഭ്യർഥിച്ചു.
കെസിബിസി പ്രാർഥനാ ദിനാചരണം ഇന്ന്
12:38 AM Dec 10, 2017 | Deepika.com