തിരുവനന്തപുരം: 2017 ലെ ഊര്‍ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം അഞ്ച് വിഭാഗങ്ങളിലായാണ് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും പ്രഖ്യാപിച്ചത്.
വന്‍കിട ഊര്‍ജ ഉപയോക്താക്കള്‍ വിഭാഗത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡും ടാറ്റാ ഗ്ലോബല്‍ ബിവറേജസ് മൂന്നാറും അവാര്‍ഡ് കരസ്ഥമാക്കി. കൊച്ചിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിനര്‍ഹമായി.
ഇടത്തരം ഊര്‍ജ ഉപയോക്താക്കള്‍ വിഭാഗത്തില്‍ കോഴിക്കോട് മില്‍മ യൂണിറ്റിന് അവാര്‍ഡും വയനാട് മില്‍മ യൂണിറ്റിന് പ്രശസ്തി പത്രവും ലഭിച്ചു.
കെട്ടിടങ്ങള്‍ വിഭാഗത്തില്‍ കോട്ടക്കലിലെ വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളജ് അവാര്‍ഡിനര്‍ഹമായി. ഇടശേരി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കുമരകം ലേക്ക് സോംഗ് റിസോര്‍ട്ട് പ്രശസ്തി പത്രവും നേടി.
പിലിക്കോട് ഗ്രാമപഞ്ചായത്താണ് സ്ഥാപനങ്ങള്‍ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായത്.
സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
12:30 AM Dec 10, 2017 | Deepika.com