കോഴിക്കോട്: നഗരത്തിൽ വൽ ലഹരി വേട്ട. 5,30,000 രൂപയുടെ പാൻമസാലയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 10.30ന് കാളൂർറോഡ് പരിസരത്ത് കെഎൽ 11 BG 782 കാറിൽ നിന്നാണ് കസബ എസ്ഐ വി. സിജിത്തിന്റെ നേതൃത്വത്തില്‍ ആന്റിനാർകോട്ടിക് സ്ക്വാഡ് ഇതു പിടിച്ചെടുത്തത്.
സംഭവസമയത്ത് കാറിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി എൻ. ബിജേഷ്, കോഴിക്കോട് ആർസി റോഡ് താമസിക്കുന്ന പി.കെ. വിനിരാജ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. മയക്കുമരുന്നു കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അഞ്ചു ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി
12:30 AM Dec 10, 2017 | Deepika.com