തീരദേശവാസികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം: സിഡ്കോ
12:21 AM Dec 10, 2017 | Deepika.com
കോട്ടയം: ഓഖി കൊടുങ്കാറ്റിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരെ സർക്കാർ സംരക്ഷിക്കണമെന്നും കടലിൽ കാണാതായവരുടെ തിരച്ചിൽ ഊർജിതപ്പെടുത്തണമെന്നും സൗത്ത് ഇന്ത്യ ദളിത് കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ഗസ്റ്റ് ഹൗസിൽ കൂടിയ സംസ്ഥാന കമ്മിറ്റിയിൽ ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ മാത്യു, ഷിബു ജോസഫ്, എം.എ. ജോസഫ്, സി.സി. കുഞ്ഞുകൊച്ച്, തങ്കമ്മ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.