ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ അഡ്ജുത്തോർ ബി ഷപ്പായി മോണ്‍.ഡോ. ജയിംസ് റാഫേൽ ആനാപറന്പിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 4.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. അതേസമയംതന്നെ വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി. പിന്തുടർച്ചാവകാശമുള്ള (കോ അഡ്ജുത്തോർ) മെത്രാനായാണു നിയമനം.
നിലവിലെ ബിഷപ് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പുതി യ ബിഷപ് സ്ഥാനം ഏറ്റെടുക്കും. 2018 ഫെബ്രുവരി 11ന് വൈകുന്നേരം നാലിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ അഭിഷേകചടങ്ങുകൾ നടക്കും.
കൊല്ലം രൂപതാധ്യക്ഷൻ ഡോ. സ്റ്റാൻലി റോമൻ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ, പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈദികരും സന്യസ്തരും അല്മായരുമടക്കം നിര വധി പേർ ചടങ്ങുകൾക്കു സാക്ഷ്യംവഹിച്ചു.
നാലരയോടെ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. തുടർന്നു നിയുക്ത മെത്രാൻ കൂപ്പുകൈകളോടെ അൾത്താരയിലേക്കു വന്നു. സ്ഥാനചിഹ്നങ്ങളായ അരപ്പട്ടയും മാലയും തലപ്പാവും ഡോ. അത്തിപ്പൊഴിയിൽ അണിയിച്ചു.
അതിനുശേഷം മെത്രാന്മാർ ആശംസകൾ നേർന്നു. തുടർന്ന് ബിഷപ് ഡോ. അത്തിപ്പൊഴിയിലും നിയുക്ത മെത്രാനും ചേർന്ന് പ്രാർഥനകളർപ്പിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാനപ്രാർഥന ചൊല്ലിയായിരുന്നു നിയുക്ത ബിഷപ്പിന്റെ നന്ദിപ്രകാശനം.
ആലപ്പുഴ കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് ഇടവകയിലെ ആനാപറന്പിൽ വീട്ടിൽ പരേതരായ റാഫേൽ- ബ്രിജിറ്റ ദന്പതികളുടെ മകനായ മോണ്‍. ജയിംസ് 1962 മാർച്ച് ഏഴിനാണ് ജനിച്ചത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം 1977ൽ ആലപ്പുഴ സേക്രഡ് ഹാർട്ട് സെമിനാരിയിൽ വൈദിക പഠനം തുടങ്ങി. 1986 ഡിസംബർ 17ന് ബിഷപ് ഡോ.പീറ്റർ എം. ചേനപ്പറന്പിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. കെസിഎസ്എൽ, ടീച്ചേഴ്സ് ഗിൽഡ്, കേരള വൊക്കേഷൻ സെന്റർ എന്നിവയുടെ രൂപത ഡയറക്ടർ ആയിരുന്നു.
വി.എസ്. ഉമേഷ്
മോണ്‍. ജയിംസ് ആനാപറന്പിൽ ആലപ്പുഴ രൂപത കോ അഡ്ജുത്തോർ ബിഷപ്
02:01 AM Dec 08, 2017 | Deepika.com